ഇടുക്കി: പാര്‍ട്ടി പരിപാടിയുടെ പേരില്‍ പിരിവിനെത്തി പണം നല്കാന് നടത്തിപ്പുകാര്‍ വിസമ്മതിച്ചതോടെ ഇറച്ചിയും എല്ലും വാങ്ങി ഭീഷണി മുഴക്കി പണം നല്‍കാതെ നേതാവ് കടന്നു കളഞ്ഞതായി പരാതി. ഏതാനും ആഴ്ചയ്ക്ക് മുമ്പ് ഹൈറേഞ്ച് മേഖലയിലാണ് സംഭവം.തോട്ടം തൊഴിലാളി നേതാവാണ് പിരിവിന് പകരം എല്ലും ഇറച്ചിയും വാങ്ങിയത്. ഇറച്ചി കടയില്‍ ഒറ്റയ്ക്കാണ് നേതവ് എത്തിയത്.യൂണിയന് സമ്മേളനത്തിന് ഒരു ലക്ഷം രൂപാ പിരിവ് നല്‍കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍, ഈ സമയം കട ഉടമ സ്ഥലത്തില്ലായിരുന്നു.മുതലാളിയുമായി നേരിട്ട് സംസാരിക്കാന്‍ ജീവനക്കാരന് പറഞ്ഞുവെങ്കിലും ചെവി കൊള്ളാന്‍ നേതാവ് തയ്യാറായില്ല.നിയമ വിരുദ്ധമായാണ് കടയുടെ പ്രവര്‍ത്തനമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പൂട്ടിക്കുമെന്നായി പിന്നീട് ഭീഷണി.പിന്നീട് ഇറച്ചിയും എല്ലും വാങ്ങി. പാര്‍ട്ടി ഫണ്ടിലേയ്ക്ക് വാങ്ങിയ സാധനങ്ങളുടെ പണം വരവ് വച്ചേക്കൂവെന്ന് പറഞ്ഞ് കാറില്‍ കയറി സ്ഥലം വിട്ടു.
ഉടമ സ്ഥലത്തില്ലെന്നും നേരില്‍ കണ്ട് പിരിവ് ആവശ്യപ്പെടാനും തൊഴിലാളി പറഞ്ഞുവെങ്കിലും കൂട്ടാക്കിയില്ല. മുതലാളിയില്ലെങ്കില്‍ ഇറച്ചിയും എല്ലും വേണമെന്നായി നേതാവ്. മാംസം നല്കാന് ജീവനക്കാരന് വിസമ്മതിച്ചതോടെ നിയമ വിദ്ധമായി പ്രവര്‍ത്തിക്കുന്ന കട പൂട്ടിക്കുമെന്നായി.ഈ സമയം 300 കിലോയോളം ഇറച്ചി കടയിലുണ്ടായിരുന്നു. അംഗീകൃത അറവുശാലയില്‍ കശാപ്പ് ചെയ്യാത്ത മാംസമായിരുന്നു ഇത്.ആരോഗ്യ വകുപ്പ് അധികൃതരെ വിളിച്ചു വരുത്തുമെന്ന് നേതാവ് ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ ജീവനക്കാരന് നേതാവ് ആവശ്യപ്പെട്ട മാംസം ഗത്യന്തരമില്ലാതെ രണ്ടു കിലോ ഇറച്ചിയും നാലു കിലോ എല്ലും നല്കി തലയൂരുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രദേശത്തെ ഏലത്തോട്ടം മേഖലയിലെ പ്രമുഖനാണ് നേതാവ്.തോട്ടം തൊഴിലാളിയായിരുന്ന ഇയാള്‍ ഒരു സുപ്രഭാതത്തിലാണ് ട്രേഡ് യൂണിയന്റെ അമരത്ത് എത്തുന്നത്.ഇതോടെ ഇയുടെ ശുക്ര ദിശ തെളിയുകയായിരുന്നുതോട്ടം ഉടമകളെ ഭീഷണിപ്പെടുത്തിയും തൊഴിലാളി സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കിയും ലക്ഷങ്ങളാണ് സമ്പാദിച്ചത്.കുടിലില്‍ താമസിച്ചിരുന്ന നേതാവിന്റെ ആസ്ഥി ഇന്ന് ലക്ഷങ്ങളാണ്.നിരവധി സ്ഥലങ്ങളില്‍ സ്വന്തമായി ഭൂമിയും വീടുകളുമുണ്ട്.തമിഴ്നാട്ടിലും ഇയാള്‍ക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്നും പറയപ്പെടുന്നു.