
പന്തളം: സ്വകാര്യ ബസുകളുടെ ഇടയില്‍പ്പെട്ട് യാത്രക്കാരന് ഗുരുതര പരുക്ക്. ഉളന്നൂര്‍ ശിവംഭവനില്‍ ആനന്ദന്‍ പിള്ളയ്ക്കാ (66) ണ് പരുക്കേറ്റത്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അല്‍-അമീന്‍, മാളവിക എന്നീ ബസുകള്‍ക്ക് ഇടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടാന്‍ ഒരുങ്ങിയ അല്‍ അമീന്‍ ബസിനോട് ചേര്‍ന്ന് മാളവിക ബസ് പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.