ചിറ്റാറുകാരന്‍ പാസ്റ്റര്‍ തമിഴ്‌നാട്ടില്‍ തീ കൊളുത്തി ജീവനൊടുക്കിയത് ഭാരിച്ച കടബാധ്യത മൂലം

0 second read
Comments Off on ചിറ്റാറുകാരന്‍ പാസ്റ്റര്‍ തമിഴ്‌നാട്ടില്‍ തീ കൊളുത്തി ജീവനൊടുക്കിയത് ഭാരിച്ച കടബാധ്യത മൂലം
0

കമ്പംമെട്ട്: മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം വയലാര്‍ നഗര്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ പള്ളിയിലെ സുവിശേഷകന്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശിയായ എബ്രാഹാമിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കടബാധ്യതയെ തുടര്‍ന്ന് ഇയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെയാണ് കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ വനത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കമ്പം സൗത്ത് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍. ലാവണ്യയുടെ നേതൃത്വത്തില്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

ശനിയാഴ്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട എബ്രാഹാമിന് 45 ലക്ഷം രൂപയോളം കടബാധ്യതയുള്ളതായി കണ്ടെത്തിയത്. ബാധ്യത തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ മനോവിഷമത്തിലായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു.പള്ളിയോട് ചേര്‍ന്നുള്ള പാഴ്‌സണേജില്‍ കുടുംബമായി താമസിച്ചിരുന്ന എബ്രാഹം കഴിഞ്ഞ എട്ടിന് വീടു വീട്ടു പോവുകയായിരുന്നു. ഏറെ വൈകിയും തിരികെയെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ കമ്പംമെട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…