മുതിര്‍ന്ന സുവിശേഷകനും ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള റീജിയന്‍ മുന്‍ ഓവര്‍സീയറുമായ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്യാതനായി

0 second read
Comments Off on മുതിര്‍ന്ന സുവിശേഷകനും ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള റീജിയന്‍ മുന്‍ ഓവര്‍സീയറുമായ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്യാതനായി
0

കോഴഞ്ചേരി: രാജ്യാന്തര തലത്തില്‍ മുതിര്‍ന്ന സുവിശേഷകനും ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ കേരള റീജിയന്‍ മുന്‍ ഓവര്‍സീയറുമായ പാസ്റ്റര്‍ കെ.സി.ജോണ്‍ (74 ) നിര്യാതനായി. 2010 – 2012 കാലയളവില്‍ ദൈവസഭയുടെ ഓവര്‍സിയറായി സേവനമനുഷ്ഠിച്ചിരുന്നു. തമിഴ് നാട് സ്‌റ്റേറ്റ് ഓവര്‍സിയര്‍, സഭ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍, രാജ്യാന്തര സഭ കോണ്‍സിലില്‍ ഇന്ത്യന്‍ പ്രതിനിധി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1949 ല്‍ മുളക്കുഴ കുഴിപൊയ്കയില്‍ കെ.കെ.ചാക്കോയുടെയും റാഹേലമ്മയുടെയും നാല് മക്കളില്‍ ഇളയവനായി ജനിച്ച ജോണ്‍ മുളക്കുഴ ഗവണ്മെന്റ് ഹൈസ്‌കൂളിലും പിന്നീട് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലുമായി പഠനം നടത്തി. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. 1972 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ വിശ്വാസ സ്‌നാനം സ്വീകരിച്ചു. ബിരുദ പഠനാന്തരം എവരി ഹോം ക്രൂസേഡിന്റെ പ്രവര്‍ത്തകനായി രാജസ്ഥാനില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മണക്കാല ഫെയ്ത്ത് തിയോളോജിക്കല്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് മുളക്കുഴ മൗണ്ട് സീയോന്‍ ബൈബിള്‍ കോളേജിലും കുമ്പനാട് ബെതേല്‍ ലേഡീസ് ബൈബിള്‍ സ്‌കൂളിലും അദ്ധ്യാപകനായി ചേര്‍ന്നു.1978 ല്‍ മാതൃ സഭയായ മുളക്കുഴ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. മൗണ്ട് സീയോനിലെ രജിസ്ട്രാറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗബാധിതനായതോടെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.ഭാര്യ . ഗിഫ്റ്റി. മക്കള്‍ : ശാമുവേല്‍, സ്‌നേഹ, സ്മിത, സെറിന്‍.സജീവ്.

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…