പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പുരോഗമിക്കുന്നു

0 second read
Comments Off on പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം പുരോഗമിക്കുന്നു
0

പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാന്‍ഡ് യാര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തകര്‍ന്നു കിടന്നിരുന്ന യാര്‍ഡിന്റെ കോംപാക്ടിങ് പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. നിലവിലെ യാര്‍ഡില്‍ നിന്നും 50 സെന്റി മീറ്റര്‍ ഉയരത്തില്‍ ജി.എസ്.പി മിക്‌സ് ഉപയോഗിച്ച് കോംപാക്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഇതോടൊപ്പം യാര്‍ഡിലെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. യാര്‍ഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന വെള്ളക്കെട്ട് പൂര്‍ണ്ണണമായും ഒഴിവാക്കുന്ന നിലയിലാണ് ഓട വിഭാവനം ചെയ്തിട്ടുള്ളത്. യാര്‍ഡില്‍ നിന്നും 45 ഡിഗ്രി ചരിവിലാണ് ഓടയുടെ നിര്‍മ്മാണം. ഓരോ 30 മീറ്റര്‍ ഇടവിട്ടും വെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാകും. കരാര്‍ കാലാവധി ആറു മാസമാണെങ്കിലും മൂന്നു മാസത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മരാമത്ത് പ്രവൃത്തികള്‍ നിശ്ചയിക്കുന്ന സമയത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കാനാകുമെന്ന സന്ദേശം നല്‍കുക കൂടിയാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി ഭൂമി നികത്തിയപ്പോള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഉപയോഗിച്ചതിനാല്‍ തുടര്‍ച്ചയായി ഭൂമി താഴുന്ന സാഹചര്യമാണുണ്ടായിരുന്നത്. അവിടെ വെള്ളക്കെട്ട് രൂപപ്പെട്ട് ബസ് യാത്രികര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഈ പ്രതിസന്ധി യാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമായും ഇല്ലാതാകുമെന്നും നഗരസഭാധ്യക്ഷന്‍ പറഞ്ഞു. യാര്‍ഡിന്റെ 70 ശതമാനം നിര്‍മ്മാണവും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കും. ഒന്നാം ഘട്ടം നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതോടൊപ്പം രണ്ടാം ഘട്ടം തുടങ്ങാനും ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോംപാക്ടിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് 25 സെന്റിമീറ്റര്‍ ഉയരത്തില്‍ വിവിധ ലെയറുകളിലായി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് ജി.എസ്.പി, വെറ്റ് മിക്‌സ് എന്നിവ കോംപാക്ട് ചെയ്ത് നിറയ്ക്കും. അതിനു മുകളില്‍ 100 എം.എം. ഇന്റര്‍ലോക്ക് പാകി ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നവീകരിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…