പത്തനംതിട്ട കെഎസ്എഫ്ഇ പ്രധാനശാഖയിലെ മോഷണം: പ്രതി പിടിയില്‍

0 second read
Comments Off on പത്തനംതിട്ട കെഎസ്എഫ്ഇ പ്രധാനശാഖയിലെ മോഷണം: പ്രതി പിടിയില്‍
0

പത്തനംതിട്ട: കെഎസ്എഫ്ഇ പ്രധാനശാഖയില്‍ മോഷണത്തിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക നിരഞ്ജനം വീട്ടില്‍ ബോബിമോന്‍ (40) ആണ് അറസ്റ്റിലായത്. റിങ് റോഡില്‍ സെന്റ് പീറ്റേഴ്‌സ് ജങ്ഷനില്‍ കുന്നിത്തോട്ടത്തില്‍ ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ പ്രധാന ശാഖയില്‍ കഴിഞ്ഞമാസം 25 ന് രാത്രി 8.30 നായിരുന്നു മോഷണശ്രമം നടന്നത്. ഷട്ടറിന്റെ പൂട്ടുകള്‍ പൊളിച്ച് ഉള്ളില്‍ കടന്ന മോഷ്ടാവ് മാനേജരുടെ മുറിയുടെ പിന്നിലുള്ള സ്‌ട്രോങ്ങ് റൂമിന്റെ ഇരുമ്പ് വാതില്‍ മെഷിന്‍ കൊണ്ട് പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു.

185000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അസ്സിസ്റ്റന്റ് മാനേജര്‍ മലയാലപ്പുഴ താഴം സ്വദേശി സുജാതയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് തിങ്കളാഴ്ച വൈകിട്ട് പത്തനംതിട്ട ടൗണില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഫോട്ടോഗ്രാഫി വിഭാഗവും ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സ്ഥാപനത്തിലെയും സമീപത്തുള്ള കെട്ടിടങ്ങളിലെയും സമീപത്തെ പണിതീരാത്ത വീട്ടിലെയും ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവടങ്ങളിലെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അന്വേഷണം വ്യാപിക്കുകയും ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ എസ്.എസ്.ഷാന്‍, മിഥുന്‍, അഭിലാഷ്, സന്തോഷ് കുമാര്‍, എസ് സി പി ഓമാരായ ബൈജു, ജയരാജ്, ഷെഫീക്ക്, നിസാം, സിപിഓമാരായ ബൈജു, ഷഫീക്, സുജിത് എന്നിവരടങ്ങിയ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. സ്ഥലത്ത് സംശയകരമായി കണ്ട കാറും ആളിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വളരെ വേഗം പ്രതിയെ കുടുക്കാനിടയാക്കിയത്. തുടര്‍ന്ന്, പ്രതിയെന്ന് സംശയിക്കുന്നയാളുമായി രൂപസാദൃശ്യമുള്ള ബോബിമോനെ ഇയോണ്‍ കാറില്‍ ടൗണില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കാള്‍ വിവരങ്ങളും മറ്റും വിശദമായി പരിശോധിച്ചപ്പോള്‍ പ്രതിയെന്നുറപ്പിച്ചു. വിശദമായചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പല വിധ ബിസിനസുകള്‍ ചെയ്ത പരാജയപ്പെട്ടപ്പോഴാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങിയത്. ചെടിവില്‍പ്പന അടക്കം നടത്തിയിട്ടും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മോഷണശ്രമത്തിന് ഉപയോഗിച്ച കട്ടിങ് മെഷീന്‍, ഡ്രില്ലിങ് മെഷിന്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഈ സമയം ഇയാള്‍ ധരിച്ച വസ്ത്രവും ഒളിപ്പിച്ചു വച്ച വര്‍ക്ക്‌ഷോപ്പില്‍ നിന്നും പിന്നീട് തെളിവെടുപ്പില്‍ കണ്ടെടുത്തു, കാറും പിടിച്ചെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ഡിവൈ.എസ്.പി വിനോദിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്‌പെക്ടര്‍ രജീഷ് കുമാറിന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…