
പത്തനംതിട്ട: വിദ്യാര്‍ഥിനി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട, പത്തനംതിട്ട, പന്തളം, മലയാലപ്പുഴ പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകളുള്ളത്. ആകെ 42 പ്രതികള്‍ അറസ്റ്റിലായി. പത്തനംതിട്ടയില്‍ 11കേസുകളിലായി 26, ഇലവുംതിട്ടയില്‍ 16 കേസുകളിലായി 14, പന്തത്ത്ത് രണ്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
ഇന്നലെ ഇലവുംതിട്ടയില്‍ എട്ടും പത്തനംതിട്ടയില്‍ നാലും പന്തളത്ത് രണ്ടും പേര്‍ അറസ്റ്റിലായി. ഇലവുംതിട്ട കേസുകളില്‍ പുതുതായി അറസ്റ്റിലായവര്‍ അമല്‍ (18), ആദര്‍ശ് (20), ശിവകുമാര്‍ (21), ഉമേഷ് (19), ശ്രീജു (18), അജി (19), അശ്വിന്‍ (21), സജിന്‍ (23) എന്നിവരാണ്.
പത്തനംതിട്ട സ്‌റ്റേഷനിലെ കേസുകളില്‍ പിടിയിലായത് അഭിജിത് (19), ജോജി മാത്യു (25), അമ്പാടി (24), അരവിന്ദ് (20), എന്നിവരാണ്. ആകാശ് (19), ആകാശ് (22) എന്നിവരാണ് പന്തളം പോലീസിന്റെ പിടിയിലായവര്‍. പിടിയിലാവാനുള്ള പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നഗര പ്രദേശങ്ങളിലും കൂട്ട ബലാത്സംഗത്തിനുള്‍പ്പെടെ ഇരയായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചു വരികയാണ്. മൊബൈല്‍ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു.