പത്തനംതിട്ട പീഡനം: 10 ദിവസത്തിനുള്ളില്‍ 59 പ്രതികളില്‍ 57 ഉം അകത്തായി: ഇനി പിടികിട്ടാനുള്ളത് വിദേശത്തുള്ളവര്‍: കുറ്റപത്രം ഉടനെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി

0 second read
Comments Off on പത്തനംതിട്ട പീഡനം: 10 ദിവസത്തിനുള്ളില്‍ 59 പ്രതികളില്‍ 57 ഉം അകത്തായി: ഇനി പിടികിട്ടാനുള്ളത് വിദേശത്തുള്ളവര്‍: കുറ്റപത്രം ഉടനെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി
0

പത്തനംതിട്ട: ദളിത് വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ രണ്ടു പ്രതികള്‍ ഒഴികെ എല്ലാവരെയും 10 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത് പോലീസ്. ജനുവരി 10 ന് ആദ്യ കേസ് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തതു മുതല്‍ ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ വിദേശത്തുള്ള രണ്ടുപേര്‍ ഒഴികെ ആകെയുള്ള 59 ല്‍ 57 പേരെയും പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേകഅന്വേഷണസംഘത്തിന്റെ മികവാണെന്ന് ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ പിടിയിലായത് ഇലവുംതിട്ട കേസിലെ പ്രതി വി. എസ്.അരുണ്‍ (25) ആണ്.

ഇയാളെ ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. പീഡനവുമായി ബന്ധപ്പെട്ട് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തത് 17 കേസുകളാണ്, ഇതില്‍ 25 പ്രതികളാണുള്ളത്. ആദ്യമെടുത്ത കേസിലെ അഞ്ചാം പ്രതി എസ്. സുധി പത്തനംതിട്ട പോലീസ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജയിലിലാണ്. അന്വേഷണത്തിന് 25 അംഗ സംഘത്തെ നിയോഗിച്ച് എ.ഡി.ജി.പി ഉത്തരവായിരുന്നു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബേഗം മേല്‍നോട്ടം വഹിക്കുന്ന അന്വേഷണത്തിനു ജില്ലാ പോലീസ് മേധാവിയാണ് നേതൃത്വം നല്‍കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണത്തില്‍ വലിയ പുരോഗതിയാണ് ഉണ്ടായതെന്നും, വിദേശത്തുള്ള പ്രതികളെ അതിവേഗം പിടികൂടുന്നതിന് നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ലയിലെ നാല് സേ്റ്റഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം-ഒന്ന്, മലയാലപ്പുഴ ഒന്ന്. ഇതില്‍ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പോലീസ് സംഘം രണ്ടുദിവസം ചെന്നൈയില്‍ തങ്ങി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സേ്റ്റഷനുകളിലെ കേസുകളില്‍ തുടക്കം മുതല്‍ തന്നെ കൃത്യമായി പ്രതികള്‍ അറസ്റ്റിലായിക്കൊണ്ടിരുന്നു. പിടിയിലായവരുടെ കൂട്ടത്തില്‍ അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് സംഘത്തിന്റെ നീക്കം.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു:അയിരൂര്‍ പ്രദീപ്, വിജയകുമാര്‍ മണിപ്പുഴ, അഡ്വ.കെ ബിനുമോന്‍ ജനറല്‍ സെക്രട്ടറിമാര്‍: ആര്‍. ഗോപാലകൃഷ്ണന്‍ കര്‍ത്ത ട്രഷറര്‍

പത്തനംതിട്ട: ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോ…