പന്തളം: കവിയും അധ്യാപകനുമായിരുന്ന കടയ്ക്കാട് പട്ടിരേത്ത് പി.ആര്. ഗോപിനാഥന് നായര്‍ (84) അന്തരിച്ചു. ദീര്‍ഘകാലം പന്തളം എന്‍എസ്എസ് ബോയ്സ് ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്നു. കാവാലം, മുള്ളൂര്‍ക്കര എന്‍. എസ്.എസ് ഹൈസ്ക്കൂളുകളില്‍ ഹെഡ്മാസ്റ്ററായിരുന്നു.
ഭാര്യ: പരേതയായ കെ.ശ്രീദേവി. മകന്: ജി. പ്രദീപ് (ചീഫ് സബ് എഡിറ്റര്‍, മാതൃഭൂമി, കൊല്ലം). മരുമകള്‍: സജിത എസ്. പിള്ള (വെറ്റിനറി സര്ജന്, ഗവ. വെറ്റിനറി ഹോസ്പിറ്റല്‍ കുഴിക്കാല, കോഴഞ്ചേരി). നിദ്രാടനം, ജരല്‍ക്കാരു, അടവി, ഗൗതമശില, കാളകെട്ട്, പാവല്പ്പൂവ്, വഴിയില്‍ വീണ വെളിച്ചം എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. മഹാകവി പന്തളം കേരള വര്‍മ്മ കവിതാ പുരസ്കാരം, കടവനാട് കുട്ടികൃഷ്ണന് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കവിത പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.