യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് രണ്ടംഗ ഭീകരാക്രമണം: ബിജെപി നടത്തുന്നത് ആളെക്കൂട്ടിയുള്ള സമരം: പി.സി. ജോര്‍ജ് എന്‍ഡിഎയില്‍ ഇതുവരെയില്ലെന്നും കെ. സുരേന്ദ്രന്‍

0 second read
Comments Off on യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് രണ്ടംഗ ഭീകരാക്രമണം: ബിജെപി നടത്തുന്നത് ആളെക്കൂട്ടിയുള്ള സമരം: പി.സി. ജോര്‍ജ് എന്‍ഡിഎയില്‍ ഇതുവരെയില്ലെന്നും കെ. സുരേന്ദ്രന്‍
0

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേരളത്തില്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.  ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഏതൊക്കെ മണ്ഡലത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനമായിട്ടില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും നരേന്ദ്രമോഡിക്ക് മത്സരിക്കണമെന്നാണോ പറയുന്നത്.

പി.സി. ജോര്‍ജ് എന്‍ഡിഎയുടെ ഭാഗമായതായി ഞങ്ങള്‍ എവിടെയുംപറഞ്ഞിിട്ടില്ല. ജനപക്ഷം എന്‍ഡി എയില്‍ ചേരാന്‍ തീരുമാനം എടുത്തതായി അറിയാന്‍ കഴിഞ്ഞു. അതിനായി അവര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ തീരുമാനമെടുത്ത്  ഞങ്ങളെ സമീപിക്കുമായിരിക്കും. പി.സി. ജോര്‍ജ് പോലും എന്‍ഡിഎയില്‍ ചേരുമെന്ന് പരസ്യമായി പറഞ്ഞിട്ടില്ല. ബിഡിജെഎസ് വളരെ ശക്തമായി എന്‍ഡിഎയിലുണ്ട്. സംസ്ഥാന, ജില്ലാ കണ്‍വന്‍ഷനുകള്‍ നടന്നു വരുന്നു. 2000 ജനപഞ്ചായത്തുകളില്‍ ബിഡിജെഎസ് ശക്തമായിട്ടുണ്ട്.

സാമ്പത്തിക അവതാളാവസ്ഥയാണ് ഇവിടെയുള്ളത്. എത്ര മാസം ശമ്പളവും പെന്‍ഷന്‍ കൊടുക്കാന്‍ കഴിയും? എത്ര നാള്‍ കരാറുകാര്‍ക്ക് കാശുകൊടുക്കാന്‍ കഴിയുമെന്നും ഉറപ്പില്ല. സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. അതിനുള്ള മറുപടി പാര്‍ലമെന്റില്‍ നല്‍കിയിട്ടുണ്ട്. 56,000 കോടിയുടെ കുടിശിക ഒറ്റദിവസം കൊണ്ട് 5000 കോടിയായി. നമ്മുടെ രാജ്യത്ത് ഒരു സംസ്ഥാനത്തോടും ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന സാമാന്യ വിവരമെങ്കിലും വേണം.

നവകേരള സദസിനെതിരേ ബിജെപി പ്രതിഷേധ സമരം നടത്തുന്നു. അത് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതു പോലെ ഗോറില്ലാ സമരമല്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച നടത്തിയത് ആള്‍ക്കാരുടെ സമരമാണ് എന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…