സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഒളിഞ്ഞു നോട്ടം, നഗ്‌നതാ പ്രദര്‍ശനം: തിരുവല്ലയില്‍ യുവാവ് പിടിയില്‍

0 second read
Comments Off on സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ ഒളിഞ്ഞു നോട്ടം, നഗ്‌നതാ പ്രദര്‍ശനം: തിരുവല്ലയില്‍ യുവാവ് പിടിയില്‍
0

തിരുവല്ല: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളുടെ കിടപ്പുമുറികളില്‍ അടക്കം ഒളിഞ്ഞു നോക്കുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു വന്നിരുന്ന യുവാവ് പോലീസിന്റെ പിടിയിലായി. കോയിപ്രം കുന്നത്തുങ്കര കണ്ണേകോണില്‍ വീട്ടില്‍ കെ.ജി ബിനില്‍ (39) ആണ് പിടിയിലായത്. ഭര്‍ത്താവ് വിദേശത്തുള്ള ഓതറ സ്വദേശിനിയുടെ വീടിന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇയാള്‍ പിടിയിലായത്.

യുവതിയുടെ വീടിന്റെ മതില്‍ ചാടി കടക്കുന്നത് കണ്ട അടുത്ത ബന്ധവും സമീപവാസികളും ചേര്‍ന്ന് ബിനിലിനെ തടഞ്ഞു വച്ച് തിരുവല്ല പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്എച്ച്ഓ ബി കെ സുനില്‍ കൃഷ്ണന്‍, എ എസ് ഐ ബിനു കുമാര്‍, സീനിയര്‍ സിപിഒ മാരായ വിജയന്‍, മഹേഷ് കൃഷ്ണ എന്നിവര്‍ അടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ പരാതികള്‍ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…