പീരുമേട് അനാശാസ്യ കേന്ദ്രം: പൊലീസുകാരനെതിരേ റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ചും മടിച്ചു

0 second read
Comments Off on പീരുമേട് അനാശാസ്യ കേന്ദ്രം: പൊലീസുകാരനെതിരേ റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ചും മടിച്ചു
0

അജോ കുറ്റിക്കന്‍

ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ട് വാടകയ്‌ക്കെടുത്ത് പൊലീസുകാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ സസ്‌പെന്‍ഷനിലായ കോട്ടയം കറുകച്ചാല്‍ സ്വദേശി ഡ്രൈവറും സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറുമായ ടി.അജിമോനും സംഘവും ടൂറിസം മറയാക്കി പെണ്‍ വാണിഭം നടത്തിവരികയായിരുന്നു.

വീട് വാടകയ്ക്ക് എടുത്തായിരുന്നു ആദ്യകാലങ്ങളില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്. സ്ത്രീകളെ വാടക വീട്ടില്‍ താമസിപ്പിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് വാണിഭം നടത്തിയായിരുന്നു തുടക്കം.

പിന്നീടാണ് വാടക വീടിന് സമീപത്തെ റിസോര്‍ട്ട് വാടകയ്ക്ക് എടുത്ത് വാണിഭം വ്യാപിപ്പിച്ചത്. പൊലീസുകാരന്‍ റിസോര്‍ട്ട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇടുക്കി യൂണിറ്റ് ഡിവൈഎസ്പി: സന്തോഷ് കുമാര്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അജിമോന്റെ നേതൃത്വത്തില്‍ അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഡിവൈഎസ്പി നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അജിമോനെ കാഞ്ഞാറിലേക്ക് സ്ഥലം മാറ്റിയിരുന്നു.

തങ്ങളുടെ താവളം സ്‌പെഷല്‍ ബ്രാഞ്ച് മനസിലാക്കിയത് തിരിച്ചറിഞ്ഞാണ് അജിമോനും കൂട്ടരും പീരുമേട് പൊലീസ് സ്‌റ്റേഷന് സമീപം തോട്ടാപ്പുര റോഡിലെ ക്ലൗഡ്‌വാലി റിസോര്‍ട്ട് വാടകയ്‌ക്കെടുത്ത് വാണിഭം തുടര്‍ന്നത്. എന്നാല്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് മിക്ക പൊലീസുകാര്‍ക്കും അറിവുണ്ടായിരുന്നുവെങ്കിലും നടപടികളുണ്ടായില്ല. ഇതിന് കാരണം അജിമോന്റെ ഉന്നത പൊലീസ് ബന്ധമാണെന്നും ആരോപണമുണ്ട്.

പൊലീസുകാരില്‍ മിക്കവരും ഇവിടുത്തെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നും പറയപ്പെടുന്നു.അജിമോന്റെ സ്വാധീനത്തെ ഭയന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടറുപോലും വിവരം റിപ്പോര്‍ട്ട് നല്‍കിയിരുന്നതുമില്ല. പീരുമേട്ടിലെ റിസോര്‍ട്ടില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ച് നല്കിയിരുന്നതായും ഇവര്‍ക്ക് ഇതിനായി ജില്ലയിലെ പ്രധാന ടൂറിസം മേഖലകളില്‍ പ്രത്യേക താവളങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …