തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കവര്‍ച്ചാ സംഘം വിലസുന്നു: പോക്കറ്റടി സംഘത്തിന്റെ നേതാവ് ഇന്നോവയിലെത്തുന്ന ചങ്ങനാശേരി സ്വദേശി

0 second read
Comments Off on തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കവര്‍ച്ചാ സംഘം വിലസുന്നു: പോക്കറ്റടി സംഘത്തിന്റെ നേതാവ് ഇന്നോവയിലെത്തുന്ന ചങ്ങനാശേരി സ്വദേശി
0

തിരുവല്ല: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ പോക്കറ്റടിക്കുന്നതു വ്യാപകമായി. പഴ്സ്, മൊബൈല്‍ ഫോണ്‍, ബാഗിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയവയാണ് കവരുന്നത്. ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തി ആളെ കയറ്റുന്ന സമയം കൃത്രിമമായി തിരക്കു സൃഷ്ടിച്ച് യാത്രക്കാരുടെ ശ്രദ്ധ തിരിച്ചാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ പോക്കറ്റടി സംഘം കവരുന്നത്. നിമിഷ നേരം കൊണ്ടു കവര്‍ച്ച നടത്തിയ ശേഷം ബസില്‍ കയറാതെ പോക്കറ്റടി സംഘം സ്ഥലത്തു നിന്നു മാറും. മൊബൈല്‍ ഫോണുകള്‍ കവര്‍ന്നാല്‍ ഉടന്‍ തന്നെ സ്വിച്ച് ഓഫ് ചെയ്യും. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായതിനെ തുടര്‍ന്ന് നിരവധി പേരാണ് ദിവസവും തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നത്.

ഇന്നോവയില്‍ എത്തുന്ന ചങ്ങനാശേരി സ്വദേശിയാണ് പോക്കറ്റടി സംഘത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് വിവരം. തിരക്കിനിടെ യാത്രക്കാരന്‍ കഷ്ടപ്പെട്ട് ബസില്‍ കയറി സീറ്റില്‍ ഇരുന്ന് യാത്ര തുടങ്ങിയ ശേഷമാവും പലപ്പോഴും മോഷണം നടന്ന വിവരം അറിയുക. ചങ്ങനാശേരി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തുന്നതെന്നാണ് സൂചന. ബസ് സ്റ്റാന്‍ഡില്‍ വന്ന് ആളു കയറുന്ന സമയം പടിയിലും മറ്റും കയറി നിന്ന് അനാവശ്യ തിരക്ക് സൃഷ്ടിച്ചാണ് മോഷണം നടത്തുന്നത്. അനാവശ്യ തിരക്ക് നിയന്ത്രിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും നിലവില്‍ സംവിധാനമില്ലാത്ത സ്ഥിതിയാണ്. എംസി റോഡിലെ പ്രധാന ബസ് സ്റ്റാന്‍ഡ് ആയതിനാല്‍ ആയിരക്കണക്കിനു പേരാണ് ദിവസവും തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി യാത്ര ചെയ്യുന്നത്.

പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും നിരവധി ബസുകള്‍ സര്‍വീസ് നടത്തുന്നതിനാല്‍ വലിയ തിരക്കാണ് എപ്പോഴും. ഇതിനു പുറമേ എംസി റോഡിലൂടെ പോകുന്ന എല്ലാ കെഎസ്ആര്‍ടിസി ബസുകളും തിരുവല്ല സ്റ്റാന്‍ഡില്‍ എത്തിയാണ് പോകുന്നത്. തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു പ്രവര്‍ത്തിക്കാത്തതും കവര്‍ച്ച പെരുകുന്നതിന് കാരണമായിട്ടുണ്ട്. എയ്ഡ് പോസ്റ്റില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും 24 മണിക്കൂറും പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…