
കോന്നി: അമിത വേഗതയില്‍ പാഞ്ഞെത്തിയ പിക് അപ്പ് വാന്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ബൈക്ക് യാത്രക്കാരനായ പ്രമാടം കിടങ്ങില്‍ സുമേഷിനെ ഗുരുതര പരുക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പതിനൊന്നോടെയാണ് അപകടം. പത്തനംതിട്ട ഭാഗത്ത് നിന്നും അമിത വേഗതയില്‍ എത്തിയ പിക് അപ്പ് സ്‌കൂള്‍ ജങ്ഷനില്‍ നിന്നും പൂങ്കാവ് റോഡിലേക്ക് വീശിയെടുക്കുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപെട്ടു.