നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ മരിച്ചു

0 second read
Comments Off on നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പിന്നോട്ടെടുത്ത ബസിനടിയില്‍പ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകന്‍ മരിച്ചു
0

ശബരിമല: നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിപിന്നോട്ടെടുത്ത ബസിനടിയില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ തീര്‍ത്ഥാടകന്‍ മരിച്ചു. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ പുന്നപ്പാക്കം അയ്യര്‍ തെരുവ് 73 ല്‍ ഗോപിനാഥ് (24)ആണ് മരിച്ചത്.
തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ചിട്ടുള്ള പത്താം നമ്പര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ രാത്രി ഒമ്പതേകാലോടെയാണ് സംഭവം. തീര്‍ത്ഥാടകര്‍ വന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ബസ് പിന്നോട്ട് എടുക്കുമ്പോഴാണ് അപകടം. ഗോപിനാഥ് വന്ന ബസല്ല ഇയാളെ ഇടിച്ചതെന്ന് നിലയ്ക്കല്‍ പോലീസ് പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…