വിമാനം പൊങ്ങി: പൈലറ്റ് വീണു: സുരക്ഷിത യാത്രയൊരുക്കിയത് യാത്രികര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ്

0 second read
Comments Off on വിമാനം പൊങ്ങി: പൈലറ്റ് വീണു: സുരക്ഷിത യാത്രയൊരുക്കിയത് യാത്രികര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ്
0

വാഷിംഗ്ടണ്‍: വിമാനം പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണു. സുരക്ഷിതമായി വിമാനം നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്.

സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. യു എസിലെ ലാസ് വെഗാസില്‍ നിന്ന് ഒഹിയോയിലെ കൊളംബസിലേയ്ക്ക് പോകുകയായിരുന്ന വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന മൂലം പൈലറ്റ് കുഴഞ്ഞുവീണു.

വൈദ്യസഹായത്തിനായി വിമാനം ലാസ് വെഗാസില്‍ തന്നെ അടിയന്തരമായി ഇറക്കേണ്ടിവന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം താഴെ ഇറക്കാന്‍ യാത്രക്കാരില്‍ ഉണ്ടായിരുന്ന മറ്റൊരു വിമാനക്കമ്ബനിയിലെ പൈലറ്റ് സഹായവുമായി രംഗത്തെത്തുകയായിരുന്നു. ഇയാള്‍ അവധിയിലായിരുന്നു. പെട്ടെന്ന് ഇയാള്‍ എയര്‍ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുകയും നിയന്ത്രണം ഏറ്റെടുത്ത് സഹപൈലറ്റുമൊത്ത് വിമാനം താഴെ ഇറക്കുകയും ചെയ്തു.

അപകടകരമായ ഘട്ടത്തില്‍ സഹായിച്ച പൈലറ്റിന് സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് നന്ദിയറിയിച്ചു. ഒന്നേകാല്‍ മണിക്കൂറോളം നേരം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പിന്നീട് പകരം പൈലറ്റുമാരെത്തിയാണ് വിമാനം കൊളംബസിലേയ്ക്ക് യാത്ര തിരിച്ചത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …