സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും വിധ്വംസക പ്രവര്‍ത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് ആര്‍എസ്പി

0 second read
Comments Off on സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും വിധ്വംസക പ്രവര്‍ത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് ആര്‍എസ്പി
0

കൊല്ലം: സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും വിധ്വംസക പ്രവര്‍ത്തകരുടെയും ടീം ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് ആര്‍.എസ്.പി. എഡിജിപിയെ ആരു പറഞ്ഞാലും മാറ്റില്ലെന്നും പി ശശിയെ സംരക്ഷിക്കുമെന്നും വാര്‍ത്താ സമ്മേളനം വിളിച്ച് ഏകപക്ഷീയമായി പറഞ്ഞ മുഖ്യമന്ത്രി ഇടതുമുന്നണിയെ അപ്രസക്തമാക്കി.

തനിക്കെതിര ആരു വിമര്‍ശനമുന്നയിച്ചാലും പുറത്തേക്ക് പോകേണ്ടിവരുമെന്ന സന്ദേശമാണ് പുറത്തുവിട്ടതെന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയിലും, ഗവണ്‍മെന്റിലും നടക്കുന്നതെന്ന് ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം ഉല്ലാസ് കോവൂര്‍ ആരോപിച്ചു. ആര്‍എസ്പി യുടെ നേതൃത്വത്തില്‍ ഭരണിക്കാവില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ ജി വിജയദേവന്‍പിള്ള അധ്യക്ഷനായി. കെ മുസ്തഫ, തുണ്ടില്‍ നിസാര്‍, എസ്  ബഷീര്‍, എസ് വേണുഗോപാല്‍, ബാബു ഹനീഫാ, ഷാജി വെള്ളാപ്പള്ളി, ഷാലി കല്ലട, ശ്യാം പള്ളിശേരിക്കല്‍, വിജയന്‍ പിള്ള, ശ്രീകുമാര്‍ വേങ്ങ, ഷാജു ശൂരനാട്, ബാബു കുഴിവേലി, ഷൈജന്‍ സത്യചിത്ര, വിഷ്ണു സുരേന്ദ്രന്‍, മുന്‍ഷീര്‍ ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…