
മല്ലപ്പള്ളി: കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ജീവനക്കാരന് ബ്ലേഡ് കൊണ്ട് വരഞ്ഞുവെന്ന് പരാതി. ജീവനക്കാരന് അഭിലാഷിനെതിരേയാണ് പരാതി. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കുന്നന്താനം എന്‍എസ്എസ് എച്ച്എസ്എസിലെ വിദ്യാര്‍ഥിയെ വരഞ്ഞതെന്നാണ് പരാതി. കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.