
അടൂര്‍: പതിനനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3.60 ലക്ഷം രൂപ പിഴയും വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് സ്‌പെഷല്‍ കോടതി ജഡ്ജ് എ സമീര്‍ ശിക്ഷിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി സ്മിത ജോണ്‍ ഹാജരായി. 2020 ലാണ് സംഭവം, കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നല്‍കിയതു വഴിയുള്ള പരിചയത്തില്‍ വീട്ടില്‍ വച്ചും കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെവച്ചുമാണ് പീഡിപ്പിച്ചത്. പല പ്രാവശ്യമായി കുട്ടിയെ ക്രൂര പീഡനത്തിന് പ്രതി ഇരയാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 2020 ല്‍ ഇയാള്‍ കുട്ടിയുടെ വിട്ടില്‍ കയറി ആക്രമണം നടത്തുകയും ചെയ്തു. പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. കെട്ടി വയ്ക്കുന്ന തുക ഇരയ്ക്കു നല്‍കണമെന്ന് വിധിന്യായത്തില്‍ നിര്‍ദേശിക്കുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു. ബിജുവാണ് കേസ് അന്വേഷിച്ചത്.
പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപെടുത്തല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകളില്‍ ആയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലയളവ് ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകും