പത്തനംതിട്ടയിലെ പോക്‌സോ കേസ് പ്രതി തമിഴ്‌നാട്ടില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

0 second read
Comments Off on പത്തനംതിട്ടയിലെ പോക്‌സോ കേസ് പ്രതി തമിഴ്‌നാട്ടില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
0

പത്തനംതിട്ട: ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പോക്‌സോ കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വടശേരിക്കര നെടിയകാലായില്‍ സച്ചിന്‍ രവി(27)യാണ് ഇന്നലെ പുലര്‍ച്ചെ 12 ന് ശേഷം തമിഴ്‌നാട്ടില്‍ കാവേരിപട്ടണത്ത് വച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്.
വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തടഞ്ഞു വച്ച് കേരളാ പോലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ട സൈബര്‍ പോലീസ് അവിടെ ചെന്ന് ഇയാളെ കൂട്ടിക്കൊണ്ടു വരുന്ന വഴിക്കാണ് കാവേരിപട്ടണത്തില്‍ വച്ച് രക്ഷപ്പെട്ടത്. വെള്ളഷര്‍ട്ടും പാന്റുമാണ് വേഷം. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…