എട്ടാം ക്ലാസുകാരിയെ പ്രണയക്കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ചു: യുവാവിന് 33 വര്‍ഷം കഠിന തടവ്

0 second read
Comments Off on എട്ടാം ക്ലാസുകാരിയെ പ്രണയക്കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ചു: യുവാവിന് 33 വര്‍ഷം കഠിന തടവ്
0

പത്തനംതിട്ട: എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന പതിന്നാലുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും ലൈംഗിക പീഢനത്തിനിരയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി 33 വര്‍ഷം കഠിനതടവിനും 2.20 ലക്ഷം പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചു.

അടൂര്‍ ചൂരക്കോട് കളത്തട്ട് രാജേന്ദ്ര ഭവനത്തില്‍ ചന്തു എന്നു വിളിക്കുന്നവിധു കൃഷ്ണനെ (31) യാണ് പോക്‌സോ പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ 22 മാസം അധിക തടവുശിക്ഷയും അനുഭവിക്കണം. 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന
അതിജീവിതയെ സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥിരമായി പിന്‍തുടര്‍ന്ന് പ്രണയം നടിച്ച് വശീകരിച്ച് ലൈംഗിക പീഢനത്തിന് പ്രതി ഇരയാക്കുകയായിരുന്നു പിന്നീട് വിവാഹ വാഗ്ദാനം ചെയ്തും പീഡനം തുടര്‍ന്നു. ജോലിക്കാരിയായ മാതാവുമൊത്ത് താമസിച്ചു വന്നിരുന്ന പെണ്‍കുട്ടി ഒരു ദിവസം വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് പ്രതിയുടെ ലൈംഗിക ചൂഷണ വിവരം പുറത്തായത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസ് അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സുധിലാല്‍, യു. ബിജു എന്നിവര്‍ ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…