കഞ്ചാവുമായി അതിഥിതൊഴിലാളി പോലീസ് പിടിയില്‍: പിടിയിലായത് ആസാം സ്വദേശി

0 second read
Comments Off on കഞ്ചാവുമായി അതിഥിതൊഴിലാളി പോലീസ് പിടിയില്‍: പിടിയിലായത് ആസാം സ്വദേശി
0

തിരുവല്ല: കഞ്ചാവുമായി അതിഥിതൊഴിലാളിയെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് ഡാന്‍സാഫ് സംഘവും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആസാം സ്വദേശിയായ യുവാവ് അറസ്റ്റിലായത്.

ആസാം കോരോയ്ഗുരി നാഗോണ്‍ ഉദ്മാരി കാര്യാകുടി ഹോജായ് പോസ്റ്റില്‍ ഡാബോക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റഹീമുദ്ദീന്റെ മകന്‍ നജ്‌റുല്‍ ഇസ്ലാം (33) ആണ് കസ്റ്റഡിയിലായത്. ഇയാളുടെ കൈയിലെ കവറില്‍ നിന്നും 300.74 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാട്ടില്‍ നിന്നും കഞ്ചാവ് ഇവിടെയെത്തിച്ച് ചില്ലറവില്‍പ്പന നടത്തിവന്ന പ്രതി പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

സംശയകരമായ സാഹചര്യത്തില്‍ കൈയ്യില്‍ ഒരു കവറുമായി മുത്തൂരില്‍ വച്ച് കണ്ട് പോലീസ് സംഘം ചോദ്യം ചെയ്തപ്പോള്‍, കവര്‍ ഇയാള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ മുതിര്‍ന്നപ്പോള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ വില്‍പ്പനക്കായി കൈവശം വച്ചതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഡിവൈ.എസ്.പി എസ്. അഷാദിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു നടപടി. ഗ്രേഡ് എസ്‌ഐ ഡി. ബിജു, എസ് സി പി ഓ മഹേഷ് കൃഷ്ണന്‍, സി പി ഓ സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…