സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍പ്പോയ യുവാവിനെ ഒരു മാസത്തിന് ശേഷം പൊക്കി നൂറനാട് പൊലീസ്

0 second read
Comments Off on സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍പ്പോയ യുവാവിനെ ഒരു മാസത്തിന് ശേഷം പൊക്കി നൂറനാട് പൊലീസ്
0

നൂറനാട്: സ്വകാര്യ ബസില്‍ സീറ്റിന് പിന്നില്‍ വന്നിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പ്രതിയായ യുവാവിനെ ഒരു മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പഴകുളം കോട്ടപ്പുറം പള്ളികിഴക്കേതില്‍ എസ്. ആഷികി(25)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20 ന് വൈകിട്ട് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം.

മാവേലിക്കര-പന്തളം റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ വച്ചാണ് പെണ്‍കുട്ടിക്ക് ദുരനുഭവമുണ്ടായത്. ചാരുംമൂട് നിന്നും ബസില്‍ കയറിയ പ്രതി പെണ്‍കുട്ടി ഇരുന്നതിന് പിന്നിലെ സീറ്റില്‍ വന്നിരുന്നു. തൊട്ടുപിന്നാലെ ഉപദ്രവവും ശല്യം ചെയ്യലും തുടങ്ങി. ഇതിനെതിരെ പെണ്‍കുട്ടി ശക്തമായി പ്രതികരിച്ചു.  മദ്യലഹരിയിലായിരുന്ന പ്രതി പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പ്രതിയെ ബലമായി പിടിച്ചിറക്കി വിട്ടു. ബസ് ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ല.

തുടര്‍ന്ന് പെണ്‍കുട്ടി നൂറനാട് പോലീസില്‍ പരാതിപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ ബസ്സ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പന്തളത്ത് വച്ച് തടഞ്ഞു ഇടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് പ്രതി ഒളിവില്‍ പോയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതിക്ക് വീടുമായോ നാടുമായോ യാതൊരു ബന്ധവും ഇല്ലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ആഷിക്കിനെ  കൊല്ലം ചിന്നക്കടയിലുള്ള ലോഡ്ജില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ലോഡ്ജില്‍ താമസിക്കുന്നതിനിടെ പരിചയപ്പെട്ട ബംഗാളിക്കൊപ്പം  സ്ത്രീകള്‍ക്കുള്ള ഷോള്‍ കച്ചവടം ചെയ്യുന്ന ജോലിക്കായി എല്ലാ ദിവസവും പുലര്‍ച്ചെ ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്ത് പോവുകയും തിരിച്ച് രാത്രി വളരെ വൈകി കൊല്ലത്ത് എത്തിച്ചേരുകയും ചെയ്യും. ഇതിനിടയിലാണ് പ്രതി നൂറനാട് പോലീസിന്റെ പിടിയിലാകുന്നത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ട്രെയിനിലും ബസിലും സഞ്ചരിക്കുന്ന വേളയില്‍ നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇയാള്‍ എടുത്ത് സൂക്ഷിച്ചതായി കാണപ്പെട്ടു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ പി എസ് ഐ നിതീഷ്, സിപിഓമാരായ ഷമീര്‍, ജയേഷ്, രഞ്ജിത്ത്, രാധാകൃഷ്ണന്‍ ആചാരി, പ്രസന്ന എന്നിവര്‍ ഉണ്ടായിരുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …