റാന്നിയില്‍ വില്പനക്കായി കഞ്ചാവ് കൈവശം വച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

0 second read
Comments Off on റാന്നിയില്‍ വില്പനക്കായി കഞ്ചാവ് കൈവശം വച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു
0

റാന്നി: വില്പനക്കായി കഞ്ചാവ് കൈവശം വച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മന്ദമരുതിയില്‍ എസ്.എച്ച്.ഓ ജിബു ജോണിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിവരവേ ആറു ഗ്രാമോളം കഞ്ചാവുമായി എരുമേലി നേര്‍ച്ചപ്പാറ ഫാത്തിമ സദനം വീട്ടില്‍ പോള്‍വിന്‍ ജോസഫ് (21) പിടിയിലായി. പോലീസ് സംഘത്തില്‍ എസ്.ഐ. കെ.ജി. കൃഷ്ണകുമാര്‍, എസ്.സി.പി.ഓ പ്രസാദ്, സി.പി.ഓമാരായ ജിനു, ഗോകുല്‍ കണ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വലിയപതാല്‍ തോമ്പികണ്ടം വെള്ളിക്കര വീട്ടില്‍ വി.എസ്.ബാബു (62 )വിനെ എട്ടു ഗ്രാം കഞ്ചാവുമായി പിടികൂടി. ചേത്തക്കല്‍ വലിയപതാല്‍ റോഡ് വക്കില്‍ വില്‍പ്പനക്കായി കഞ്ചാവുപൊതിയുമായി നില്‍ക്കുമ്പോഴാണ് പിടികൂടിയത്. എസ്.ഐ വി.പി. സുഭാഷ്, എസ്.സി.പി.ഓമാരായ അനന്തകൃഷ്ണന്‍, ജോണ്‍സി, നെല്‍സണ്‍ മാത്യു, ശ്യാം മോഹന്‍, സി.പി.ഓ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസിനെക്കണ്ട് കഞ്ചാവ് പൊതി സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് ഇയാള്‍ വലിച്ചെറിഞ്ഞു. ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

 

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…