
പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ പോലീസ് മികച്ച ഇടപെടല്‍ നടത്തിയെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. പോലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയോടെയുള്ള ഇടപെടല്‍ കൊണ്ടാണ് അയാളെ വേഗം കണ്ടെത്താന്‍ കഴിഞ്ഞത്. പോലീസ് പീഡനം സംബന്ധിച്ച് അഫ്‌സാനയുടെ പരാതി വനിതാ കമ്മിഷന് മുമ്പാകെ വന്നിട്ടില്ല. പോലീസ് ഉപദ്രവിച്ചുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പരാതി അയച്ചുവെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും സതീദേവി പറഞ്ഞു.