കമിതാക്കളായ പോലീസ് ഉദ്യോഗസ്ഥര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: പൊലീസ് കണ്ടെത്തി ആശുപത്രിയിലാക്കി: അപകടമില്ലെന്ന് വിശദീകരണം

0 second read
Comments Off on കമിതാക്കളായ പോലീസ് ഉദ്യോഗസ്ഥര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: പൊലീസ് കണ്ടെത്തി ആശുപത്രിയിലാക്കി: അപകടമില്ലെന്ന് വിശദീകരണം
1

കൊട്ടാരക്കര: കമിതാക്കളായ പോലീസ് ഉദ്യോഗസ്ഥര്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കണ്ടെതി ആശുപത്രിയിലാക്കി. രണ്ടു പേരും അപകട നില തരണം ചെയ്തു.

പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യുന്ന ഗ്രേഡ് എഎസ്‌ഐയും പോലീസുകാരിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരുവരും സ്വന്തമായി കുടുംബം ഉള്ളവരാണ്. ഇവരുടെ പ്രണയം പോലീസുകാരിയുടെ ഭര്‍ത്താവ് അറിയുകയും ഗ്രേഡ് എഎസ്‌ഐയുടെ ഭാര്യയെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരുമായി വഴക്കിട്ട് ഇരുവരും കൊട്ടാരക്കരയില്‍ എത്തുകയും ഉറക്കഗുളിക കഴിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ഗ്രേഡ് എസ്എസ്‌ഐയുടെ വീട്ടുകാര്‍ അറിയിച്ചതിന്‍ പ്രകാരം കൊട്ടാരക്കര പൊലീസ് ഇരുവരെയും കണ്ടെത്തി ആശുപത്രിയിലാക്കുകയായിരുന്നു.

ചെറിയ എണ്ണം ഗുളികകള്‍ മാത്രമാണ് കഴിച്ചത്. ഇതു കാരണം വലിയ പ്രശ്‌നം ഉണ്ടായിട്ടില്ലെന്നാണ് വിവരം. കൊട്ടാരക്കര കിഴക്കേ തെരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. എസ്‌ഐ ബാലാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…