
പത്തനംതിട്ട: ജില്ലയില്‍ ലഹരിവസ്തുക്കള്‍ക്ക് എതിരായ പോലീസ് നടപടി തുടരുന്നു, കഞ്ചാവുമായി രണ്ട് യുവാക്കള്‍ ഇന്നലെ പിടിയിലായി.റാന്നി പഴവങ്ങാടി ഉരുളേലില്‍ നിന്ന് ഇന്നലെ രാത്രി 12.10 ഓടെ എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം 02.09 ഗ്രാം കഞ്ചാവുമായി യുവാവിനെ കസ്റ്റഡിയിലെടുത്തു.റാന്നി കരികുളം കാലായില്‍ വീട്ടില്‍ സുബിന്‍ മോഹനന്‍(21) ആണ് പിടിയിലായത്. ഉരുളേല്‍ വേങ്ങത്തടം പബ്ലിക് റോഡില്‍ സംശയസ്പദമായി കണ്ട ഇയാളെ പോലീസ് സംഘം തടഞ്ഞുനിര്‍ത്തി. പോലീസിനെക്കണ്ട ഇയാള്‍ ഓടിപ്പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, പാന്റിന്റെ പോക്കറ്റില്‍ നിന്നും കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്യുകയും, പിന്നീട് നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തു.
കോയിപ്രം പോലീസ് പട്രോളിംഗിനിടെ പുല്ലാട് വടക്കേ കവല ജംഗ്ഷനില്‍ വച്ച്
തമിഴ്‌നാട് തൂത്തുക്കുടി വിരുതുനഗര്‍ അറുപ്പുംകോട്ട സത്യവാണി മുത്തുനഗര്‍ ഫസ്റ്റ് സ്ട്രീറ്റ് കറുപ്പുസാമിയുടെ മകന്‍ കണ്ണന്‍ (23) അറസ്റ്റിലായി. പുല്ലാട് വെണ്ണിക്കുളം റോഡില്‍ പഞ്ചാബി വലിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ഇയാള്‍. സ്‌റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിച്ചു.