കാനനപാതയില്‍ കുടുങ്ങിയ അയ്യപ്പ ഭക്തനെ രക്ഷപ്പെടുത്തി

0 second read
0
0

ശബരിമല: പുല്ലുമേട് കാനന പാതയില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ രക്ഷപ്പെടുത്തി. ഉരക്കുഴി റോഡില്‍ പോടംപ്ലാവിനടുത്തായാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സന്നിധാനത്തുനിന്നും റെസ്‌ക്യൂ ടീം ഇന്ന് വൈകിട്ട് നാലരയോടെ അവിടെയെത്തി ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച് അവശനായി നടക്കാനാവത്ത നിലയിലായ ദണ്ഡപാണി(35)യെ സ്ട്രെച്ചറില്‍ ചുമന്നു പുറത്ത് എത്തിക്കുകയായിരുന്നു. പോലീസ്, വനം വകുപ്പ്, എന്‍ ഡി ആര്‍ എഫ് എന്നിവരടങ്ങിയ സംഘമാണ് രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

 

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവീന്‍ബാബുവിന്റെ മരണം കൊലപാതകം: സത്യം കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന് പഴകുളം മധു

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ കണ്ടെത്താന്‍ സി ബി ഐ അന്വേഷണ…