തേനി (തമിഴ്നാട്): അനധികൃതമായി വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നവർക്കെതിരെ നടപടിയുമായി ട്രാഫിക് പൊലീസ്.പ്രസ്, സർക്കാർ വകുപ്പുകൾ, അഭിഭാഷകർ,പൊലീസ് തുടങ്ങിയ പേരുകളിൽ സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി.ഇത്തരത്തിൽ സ്റ്റിക്കർ പതിച്ചെത്തിയ വാഹനങ്ങൾ ട്രാഫിക് പൊലീസ് പരിശോധിച്ചപ്പോൾ ഈ വാഹനത്തിലുള്ള ഡ്രൈവർമാരുമായി സ്റ്റിക്കറുകളുമായി ബന്ധമില്ലെന്ന് കണ്ടെത്തി.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിലർ ഇത്തരം സ്റ്റിക്കറുകൾ ഒട്ടിച്ച് പൊലീസിൻ്റെ ശ്രദ്ധ തിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തടയുന്നതിനും ഇത്തരക്കാർക്കെതിരെ നടപടി എടുക്കുന്നതിനുമായി ഗതാഗത അഡീഷണൽ കമ്മീഷണർ സുധാകർ സർക്കുലർ പുറത്തിറക്കി. സർക്കാർ അംഗീകരിക്കാത്ത സ്റ്റിക്കറുകൾ സ്വകാര്യ വാഹനങ്ങളിൽ പതിക്കാൻ പാടില്ല.
നിയമം ലംഘിക്കുന്നവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഇതേ തുടർന്ന് തേനി ജില്ലാ ട്രാഫിക് പൊലീസും പരിശോധന ശക്തമാക്കി.