പിടിച്ചെടുത്ത കഞ്ചാവ് കോടതിയില്‍ ഹാജരാക്കാതെ മറിച്ചു വിറ്റു: പോലീസുകാരന് സസ്‌പെന്‍ഷന്‍

0 second read
Comments Off on പിടിച്ചെടുത്ത കഞ്ചാവ് കോടതിയില്‍ ഹാജരാക്കാതെ മറിച്ചു വിറ്റു: പോലീസുകാരന് സസ്‌പെന്‍ഷന്‍
0

തേനി: പിടിച്ചെടുത്ത കഞ്ചാവ് കോടതിയില്‍ ഹാജരാക്കാതെ മറിച്ചു വില്‍പ്പന നടത്തിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് കുമളി പോലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ നല്ല തമ്പിയെയാണ് സസ്‌പെന്‍ഡ് ചെയതത്. ചിന്നമന്നൂരിന് സമീപ വേപ്പംപട്ടി സ്വദേശിയാണ് ഇയാള്‍.

കുമളി, കൂടല്ലൂര്‍ നോര്‍ത്ത്, സൗത്ത് പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട കോടതി ജോലിക്കാണ് ഇയാളെ നിയോഗിച്ചിരുന്നത്. തൊണ്ടി മുതലായി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയ കഞ്ചാവാണ് കച്ചവടക്കാര്‍ക്ക് മറിച്ചു വിറ്റത്.

നല്ലതമ്പി മാഫിയ സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ കഞ്ചാവ് മറിച്ച് വില്പന നടത്തുന്നുവെന്ന് കൂടല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പിച്ചയാണ്ടിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു തുടര്‍ന്ന് ഇദ്ദേഹം തേനി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് വില്‍പനക്കാരുമായി നല്ലതമ്പി അടുത്ത ബന്ധം പുലര്‍ത്തി വന്നിരുന്നതായി കണ്ടെത്തി.ഇതേ തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് തേനി ജില്ലാ പോലീസ് മേധാവി പ്രവീണ്‍ ഉമേഷ് ഡോംഗരെ പറഞ്ഞു.അതെ സമയം അറസ്റ്റിലായ നല്ലതമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …