രാഷ്ട്രീയം പടര്‍ന്നു കയറി: അങ്ങാടിക്കല്‍ തെക്ക് ദേശസേവിനി ഗ്രന്ഥശാല ചിതലെടുത്തു

0 second read
0
0

കൊടുമണ്‍: വര്‍ഷങ്ങളോളം നാട്ടുകാര്‍ക്ക് വിജ്ഞാനം വിളമ്പിയ അങ്ങാടിക്കല്‍ തെക്ക് ദേശസേവിനി ഗ്രന്ഥശാല നശിച്ചു. അങ്ങാടിക്കല്‍ മണക്കാട് ദേവീക്ഷേത്ര ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ഗ്രന്ഥശാല. സ്വന്തമായുള്ള സ്ഥലത്തെ കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് ഏതു സമയവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മേല്‍ക്കൂര മുഴുവന്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ നേരത്തെ നശിച്ചു. നാട്ടിലെ അക്ഷരസ്‌നേഹികളായ ഏതാനും പേര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഗ്രന്ഥശാലയാണിത്. ആദ്യകാലത്ത് ഗ്രന്ഥശാലയും കായിക കലാ സമിതിയും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. സായാഹ്നങ്ങളില്‍ യുവാക്കളുടെ സംഗമവേദി കൂടിയായിരുന്നു. പുസ്തകങ്ങള്‍ മുഴുവന്‍ ചിതലരിച്ചും മറ്റും നശിച്ചു. അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഗ്രന്ഥശാല പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ കുറെ നാള്‍ മുമ്പ് ശ്രമം നടന്നതാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും തകര്‍ച്ചക്ക് ഇടയാക്കിയതായി നാട്ടുകാര്‍ പറയുന്നു.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…