പമ്പ പൊലീസിനെ വട്ടം കറക്കിയ പോക്‌സോ കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍: കുടുങ്ങിയത് റാന്നി ഡിവൈ.എസ്പിയെ അടക്കം വനത്തില്‍ കുടുക്കിയ പ്രതി

0 second read
Comments Off on പമ്പ പൊലീസിനെ വട്ടം കറക്കിയ പോക്‌സോ കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം പിടിയില്‍: കുടുങ്ങിയത് റാന്നി ഡിവൈ.എസ്പിയെ അടക്കം വനത്തില്‍ കുടുക്കിയ പ്രതി
0

പമ്പ: പോക്‌സോ കേസില്‍ മൂന്നു വര്‍ഷത്തോളം പൊലീസിനെ വട്ടം ചുറ്റിച്ച പ്രതി ഒടുവില്‍ പിടിയില്‍. ബന്ധുവായ പതിന്നാലുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച ശേഷം മൂന്നുവര്‍ഷത്തോളമായി കാട്ടില്‍ ഒളിവില്‍ താമസിച്ചുവന്ന ഇടുക്കി മഞ്ചുമല വണ്ടിപ്പെരിയാര്‍ സത്രം എന്ന സ്ഥലത്ത് സുരേഷ് എന്നുവിളിക്കുന്ന ജോയി (26) ആണ് പോലീസിന്റെ പിടിയിലായത്.

ഇയാളെ തേടിയുള്ള പരക്കം പാച്ചിലില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ റാന്നി മുന്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍ അടക്കം ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിയത്. പമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് കൊടുംകാടാണ് ഒളിത്താവളമാക്കിയത്.

2020 നവംബര്‍ 22 ന് വെളുപ്പിന് പ്രാഥമികാവശ്യത്തിനായി വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ വെളിയില്‍ പതുങ്ങിനിന്ന പ്രതിയും സുഹൃത്ത് വണ്ടിപ്പെരിയാര്‍ സത്രം സ്വദേശി കരുമാടി എന്ന് വിളിക്കുന്ന രതീഷും ചേര്‍ന്ന് ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുരേഷ് കുട്ടിയുടെ മുഖം പൊത്തി ബലമായി പിടിച്ച് രതീഷിന്റെ സഹായത്തോടെയാണ് റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ കയറ്റി വണ്ടിപ്പെരിയാറുള്ള ഇയാളുടെ വീട്ടില്‍ എത്തിച്ചത്.

2021 സെപ്റ്റംബര്‍ ആറു വരെയുള്ള കാലയളവില്‍ അവിടെയും വനത്തിനുള്ളില്‍ പലയിടങ്ങളിലെ ഷെഡുകളിലും വച്ച് ബലാല്‍സംഗം ചെയ്യുകയുമായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുട്ടിയുടെ ബന്ധു സംഭവ ദിവസം രാവിലെ പമ്പ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പിന്നീട് റാന്നി ഡി വൈ എസ് പി അന്വേഷണം ഏറ്റെടുത്തു.

പെണ്‍കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ബലാല്‍സംഗത്തിനുംപോക്‌സോ നിയമം അനുസരിച്ചുള്ള വകുപ്പുകളും ബാലനീതി നിയമത്തിലെ വകുപ്പും കേസില്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശ പ്രകാരം ഊര്‍ജിതമാക്കിയ അന്വേഷണത്തെ തുടര്‍ന്ന് പ്രതിയെ താമസസ്ഥലത്തു നിന്നുമാണ് പിടികൂടിയത്.

പീഡന പരമ്പരയ്ക്ക് ശേഷം 2021 സെപ്റ്റംബര്‍ ഏഴിന് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി. അന്വേഷണം വ്യാപകമാക്കിയ പോലീസ് അന്നത്തെ റാന്നി ഡി വൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ പ്രദേശത്തെ വനത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയിരുന്നു. വണ്ടിപ്പെരിയാര്‍ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ ജോഷി, മഹേഷ്, സാദിഖ് എന്നിവരും തെരച്ചിലില്‍ പങ്കെടുക്കുകയുണ്ടായി. നിബിഡ വനത്തിനുള്ളില്‍ പോലീസ് സംഘം കുടുങ്ങിപ്പോയതും വാര്‍ത്തയായിരുന്നു. വളരെ പ്രസയാസം അനുഭവിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.

രണ്ടാം പ്രതി രതീഷ് ഒളിവില്‍ തുടരുകയാണ്. ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പമ്പ പോലീസ് ഊര്‍ജ്ജിതമാക്കി. പമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍, എസ് ഐ സുഭാഷ്, മുമ്പ് പമ്പ എസ് ഐ ആയിരുന്ന വിമല്‍, സി പി ഓമാരായ രതീഷ് കുമാര്‍, അരുണ്‍ ദേവ്, നിവാസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…