പള്ളിമണിയുടെ പോസ്റ്റര്‍ കീറി: പ്രതിഷേധവുമായി നിത്യാദാസും ശ്വേതാ മേമേനാനും

0 second read
Comments Off on പള്ളിമണിയുടെ പോസ്റ്റര്‍ കീറി: പ്രതിഷേധവുമായി നിത്യാദാസും ശ്വേതാ മേമേനാനും
0

പള്ളിമണി എന്ന ഹൊറര്‍ ത്രില്ലര്‍ 24 ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. പറക്കുംതളിക നായിക നിത്യാദാസ് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന സിനിമയാണ് ‘പള്ളിമണി’. നടി ശ്വേതാ മേനോനും പള്ളിമണിയില്‍ പ്രധാനകഥാപാത്രമായി എത്തുന്നു.

റിലീസിനൊരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ പലയിടത്തും നശിപ്പിക്കപ്പെടുന്നതിനിനെതിരെ രംഗത്തു വന്നിരിക്കുകയാണ് നിത്യാ ദാസും ശ്വേതാമേനോനും. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച. അണ്ണാ കയ്യില്‍ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആര്‍ട്ടിസ്റ്റ് ചിത്രവും അല്ല, പടം തിയറ്ററില്‍ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാന്‍. ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ, സത്യം. ഉപദ്രവിക്കരുത്, എല്ലാം പ്രതീക്ഷയാണല്ലോ. 24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളില്‍ എത്തും. ‘പള്ളിമണി’. ചിത്രം ഇറങ്ങുമ്‌ബോള്‍ തന്നെ പോയി കയറാന്‍ ഇതു വലിയ സ്റ്റാര്‍ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങള്‍ക്കും അറിയാം. ഞങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്‌തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്’ എന്നാണ് നിത്യാ ദാസ് പറഞ്ഞത്.

അതേസമയം, പല വിഷയങ്ങളിലും താന്‍ എടുത്ത ധീരവും നീതിയുക്തവുമായ നിലപാടുകളെ എതിര്‍ക്കുന്നവരാണ് പോസ്റ്റര്‍ കീറിയതിനു പിന്നിലെന്ന് ശ്വേതാ മേനോനും പറഞ്ഞു. എണ്ണമറ്റ വ്യക്തികളുടെ ഉപജീവനമാര്‍ഗമാണ് ഈ സിനിമാ വ്യവസായം. അതുകൊണ്ട്, ഒരു സിനിമയെ ലക്ഷ്യമിടുന്നതിനും കഠിനാധ്വാനികളായ നിരവധി ആളുകളുടെ ഉപജീവനമാര്‍ഗത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നതിനുപകരം, എന്നെ നേരിട്ട് നേരിടാന്‍ ഈ നികൃഷ്ടമായ പ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ ഞാന്‍ വെല്ലുവിളിക്കുന്നു’ എന്ന് ശ്വേതാ മേനോന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …