
കുവൈത്ത്‌സിറ്റി: നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈത്ത് (എന്‍.ഇ.സി.കെ) ചെയര്‍മാന്‍ ഫാ. ഇമ്മാനുവല്‍ ഗരീബുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി)ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് കൂടിക്കാഴ്ച നടത്തി. എന്‍.ഇ.സി.കെ ആസ്ഥാനത്തായിരുന്നു സന്ദര്‍ശനം. കുവൈറ്റിലെ കെ.സി.സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഭാഗമായിട്ടാണ് കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ഡ്യയുടെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ഡോ.പ്രകാശ് കുവൈത്തിലെത്തിയത്.
എന്‍.ഇ.സി.കെ സെക്രട്ടറി റോയ് കെ യോഹന്നാന്‍ സന്ദര്‍ശനം ഏകോപിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 ന് എന്‍.ഇ.സി.കെ ദീവാനിയായില്‍ കെ.സി.സിയില്‍ ഉള്‍പ്പെടുന്ന സഭകളിലെ വൈദികര്‍,പള്ളികമ്മിറ്റി ഭാരവാഹികള്‍ അടക്കമുള്ളവരുടെ യോഗം ക്രമീകരിച്ചിട്ടുണ്ട്. കെ.സി.സി പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൂസെബിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.