
പത്തനംതിട്ട: മയക്കുമരുന്നുകളുടേയും ലഹരി വസ്തുക്കളുടേയും കടത്തു തടയല്‍ നിയമം1988 (പി.ഐ.ടി.എന്‍.ഡി.പി.എസ്) പ്രകാരം ജില്ലയിലെആദ്യകരുതല്‍ തടങ്കലിന് ഉത്തരവായി. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അടൂര്‍ പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് ഭവദാസന്‍ മുക്ക് തടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഷാനവാസ് (29) ആണ് കരുതല്‍ തടങ്കലിലടയ്ക്കപ്പെട്ടത്. നിലവില്‍ മൂന്ന് കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
ഒരു വര്‍ഷമാണ് കാലാവധി. 2021നവംബര്‍ ഒന്നിന് 8.130 കിലോ കഞ്ചാവ്പിടിച്ചതിന് ഏനാത്ത് പോലീസ്‌രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നഇയാളെ അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷ് ജയിലിലെത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അവിടെ കരുതല്‍ തടങ്കല്‍ വിഭാഗത്തിലേയ്ക്ക് മാറ്റി.നിലവില്‍ അടൂര്‍ പോലീസ്
സ്‌റ്റേഷനിലെ രണ്ട് കഞ്ചാവ്‌കേസിലും ഏനാത്ത് ഒന്നിലും പ്രതിയായി
വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇവ കൂടാതെ അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ അടിപിടി, മണ്ണു കടത്ത് തുടങ്ങി ഏഴോളം കേസുകളുംഇയാള്‍ക്കെതിരെ നിലവിലുണ്ട്. ജില്ലയില്‍ രണ്ടില്‍ കൂടുതല്‍ മയക്കുമരുന്ന്‌കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികളെടുക്കുന്നതിന് ആവശ്യമായ നടപടി ക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.