മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്: അവസാനമെത്തുന്ന ഭക്തനും സുരക്ഷിതദര്‍ശനം സാധ്യമാക്കും.

0 second read
0
0

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയില്‍ അവസാനമെത്തുന്ന ഭക്തനും ദര്‍ശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുണ്‍ എസ് നായര്‍ അറിയിച്ചു.

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രിയും ജില്ലാകളക്ടറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്റും വിളിച്ചുചേര്‍ത്ത യോഗങ്ങളുടെ ഭാഗമായിയുള്ള തീരുമാനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

വലിയ ഭക്തജനത്തിരക്കാണ് ഉണ്ടാകുന്നത്. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളില്‍ ഭക്തജനങ്ങള്‍ നിലവില്‍ എത്തുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 നാണ് പന്തളത്തുനിന്ന് ആരംഭിക്കുന്നത്. ഇത് സുഗമമായി നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകള്‍ ജനുവരി 10 ന് മുന്‍പ് പൂര്‍ത്തിയാക്കി പുനരവലോകനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മകരവിളക്ക് ദര്‍ശിക്കുന്നതിനായി ഭക്തന്മാര്‍ കൂടുന്ന സ്ഥലങ്ങളില്‍ ജില്ലാകളക്ടറിന്റെ നേതൃത്വത്തില്‍ പോലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. വലിയാനവട്ടത്ത് തിരക്ക് ഉണ്ടായാലും ഘോഷയാത്രയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ കൈക്കൊള്ളുന്നതിന് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടല്‍: തകര്‍ന്ന കണ്ണാടിച്ചില്ല് കണ്ണില്‍ തറച്ച് യാത്രക്കാരിക്ക് പരുക്ക്

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ റോഡിലും ബസ് സ്റ്റാന്‍ഡിലും നടത്തിയ ഏറ്റുമുട…