ബിഷപ്പിന്റെ വേഷത്തിലെത്തി ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 59 ലക്ഷം തട്ടി: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അടൂര്‍ പോലീസിന്റെ അന്വേഷണം

0 second read
Comments Off on ബിഷപ്പിന്റെ വേഷത്തിലെത്തി ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 59 ലക്ഷം തട്ടി: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അടൂര്‍ പോലീസിന്റെ അന്വേഷണം
0

അടൂര്‍: ബിഷപ്പിന്റെ വേഷത്തിലെത്തി വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലെ നാലാം പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ചെന്നൈ അണ്ണാ നഗര്‍ സ്വദേശി പോള്‍ ഗ്ലാഡ്‌സണ്‍(53) നെയാണ് കോടതിയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

2022 ല്‍ പറക്കോട് സ്വദേശിനി ശ്രീലക്ഷ്മി പ്രിയ എസ്.പിള്ളയുടെ കൈയില്‍ നിന്നും വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് 59 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സമാന കേസില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കഴിഞ്ഞ ഏഴിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നും രണ്ടും പ്രതികള്‍ ഒളിവിലാണ്. മൂന്നും അഞ്ചും പ്രതികളെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. കോളേജിന്റെ ചുമതലവുള്ള ആംഗ്ലിക്കന്‍ ബിഷപ്പാണ് താനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കോളജ് തന്റെ ചുമതലയിലാണെന്നും സീറ്റ് തന്റെ ക്വാട്ടയില്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് പതിവ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പത്തു കോടിയിലേറെ രൂപയാണ് മെഡിക്കല്‍ സീറ്റിന്റെ പേരില്‍ ഇയാള്‍ തട്ടിയെടുത്തത്. കൊരട്ടി, അങ്കമാലി, പന്തളം, പാല തുടങ്ങിയ സ്‌റ്റേഷനുകളില്‍ പോള്‍ ഗ്ലാഡ്‌സന്റെ പേരില്‍ കേസുകളുണ്ട്. എസ്.എച്ച്.ഒ.ആര്‍.രാജീവ്, എസ്.ഐ.മാരായ പ്രശാന്ത്, സി.കെ.രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…