
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന് അടക്കം 47 ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എന്‍.ഡി.എ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹസംഗമ വേദിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് ഇവര്‍ക്ക് അംഗത്വം നല്കി. മന്ത്രി മുരളീധരനും ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനത്തിലെ വലിയ മെത്രാപ്പോലീത്ത ഡോ. കൂര്യാക്കോസ് മാര്‍ ക്ലീമിസും ചേര്‍ന്ന് കേക്ക് മുറിച്ച് പങ്കു വച്ചു.
നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഭാരതം വികസിത രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ച ഫാ.ഷൈജു കുര്യന് പറഞ്ഞു. മുമ്പൊക്കെ സഭാ ശൂശ്രൂഷകളുമായി വിദേശത്ത് പോകുമ്പോഴുണ്ടായിരുന്ന അവസ്ഥയല്ല കഴിഞ്ഞ 10 വര്‍ഷമായി ഉള്ളത്്. മോഡിയുടെ നേതൃത്വത്തിന് കീഴില്‍ ഭാരതം കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ബാറിലെ അഭിഭാഷകനായ മാത്യൂസ് മാടത്തേത്ത്, വ്യവസായിയായ മനോജ് കല്ലുകളം എന്നിവര്‍ അടക്കം 47 പേര്‍ക്കാണ് അംഗത്വം നല്‍കിയത്. മന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് അധ്യക്ഷത വഹിച്ചു. ഡോ. കുര്യാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.