
അടൂര്‍: രാവിലെ പൂജ കഴിഞ്ഞ് വിശ്രമിച്ചിരുന്ന ശാന്തിക്കാരനെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങുംതാര ഉമാമഹേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പുനലൂര്‍ മണിയാര്‍ തോമ്പില്‍ കിഴക്കേതില്‍ പുത്തന്‍ വീട്ടില്‍ രഘുനാഥന്‍ (50) ആണ് മരിച്ചത്.
തെങ്ങുംതാരയില്‍ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ഞായര്‍ രാവിലെ പൂജയ്ക്ക് ശേഷം ഒമ്പതിന് തിരികെ പോന്നു. വൈകിട്ട് കാണാത്തതിനെ
തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ താമസിക്കുന്നിടത്ത് തിരക്കി ചെന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ പോലീസ് കേസെടുത്തു. ഒന്നര മാസം മുന്‍പാണ് ഈ ക്ഷേത്രത്തില്‍ ശാന്തിയ്‌ക്കെത്തിയത്.