ഭിന്നശേഷിക്കാരനെ വേദിയില്‍ വിളിച്ചു വരുത്തി കുശലം ചോദിച്ച് പ്രിയങ്ക ഗാന്ധി

0 second read
Comments Off on ഭിന്നശേഷിക്കാരനെ വേദിയില്‍ വിളിച്ചു വരുത്തി കുശലം ചോദിച്ച് പ്രിയങ്ക ഗാന്ധി
0

പത്തനംതിട്ട: തന്റെ പ്രസംഗത്തിനിടെ വേദിക്ക് മുന്നില്‍ നിന്ന് പ്രോത്സാഹിപ്പിക്കുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്ന ഭിന്നശേഷിക്കാരനായ ബാലനെ പ്രിയങ്ക ഗാന്ധി വേദിയില്‍ വിളിച്ചു വരുത്തി കുശലം ചോദിച്ചു. ജില്ലാ സ്‌റ്റേഡിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വീല്‍ചെയറില്‍ വേദിക്ക് മുന്നില്‍ വന്ന് നിന്ന് കൈയടിക്കുന്ന ബാലനെ പ്രിയങ്ക ശ്രദ്ധിക്കുന്നത്. ആ കുട്ടിയെ വേദിയിലേക്ക് കൊണ്ടു വരാന്‍ അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മുന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീല്‍ചെയര്‍ സഹിതം കുട്ടിയെ എടുത്ത് സ്‌റ്റേജില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും സ്‌റ്റേജില്‍ വന്നു. പ്രിയങ്ക കുട്ടിയുടെ പേര് ചോദിച്ചു. ആന്റണിയെന്ന് മാതാവ് മറുപടി നല്‍കി. വീല്‍ചെയറിന് സമീപം കുത്തിയിരുന്ന് പ്രിയങ്ക ആന്റണിയുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന് ശേഷം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…