
അടൂര്‍: ജിഎസ്ടി സംബന്ധിച്ച് ടാക്സ് പ്രഫഷണലുകളും വ്യാപാരികളും നേരിടുന്ന പ്രശ്നം അതീവ ഗൗരവമുള്ളതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പിലാക്കിയതിന്റെ തിക്തഫലം വ്യാപാരികള്‍ അനുഭവിക്കുന്നതായും ചിറ്റയം കൂട്ടിച്ചേര്‍ത്തു.
ടാക്സ് കണ്‍സള്‍ട്ടന്റ്സ് ആന്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷന് കേരളയുടെ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി പ്രകാശ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ് എന്‍ പുരം ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല എ പിള്ള, അജിത്ത് പി, ജയനാരായണന്‍, സാബു, പ്രസാദ് ജോണ്‍ മാമ്പ്ര, ഇ കെ ബഷീര്‍, എ എന്‍ ശശിധരന്, വി പ്രകാശന്, ത്യാഗരാജന് പിള്ള, വിജയകുമാര്‍ റെജി മത്തായി, സെക്രട്ടറി പ്രസാദ് ഡാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു.