പ്രോട്ടോക്കോളില്‍ വീഴ്ച വരുത്തി: സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍: അതൃപ്തി പ്രകടിപ്പിച്ച് ഓഫീസ്: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്: ഗവര്‍ണറുടെ പത്തനംതിട്ട സന്ദര്‍ശനം വിവാദത്തില്‍

0 second read
Comments Off on പ്രോട്ടോക്കോളില്‍ വീഴ്ച വരുത്തി: സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍: അതൃപ്തി പ്രകടിപ്പിച്ച് ഓഫീസ്: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്: ഗവര്‍ണറുടെ പത്തനംതിട്ട സന്ദര്‍ശനം വിവാദത്തില്‍
0

പത്തനംതിട്ട: പോലീസ് പ്രോട്ടോക്കോളില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രോട്ടോക്കോളില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് രാജ്ഭവനും രംഗത്തു വന്നതോടെ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്്.

അന്തരിച്ച കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ഭവന സന്ദര്‍ശനത്തിന് ഇന്നലെ രാവിലെയാണ് ഗവര്‍ണര്‍ എത്തിയത്. പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമത്തിന് സൗകര്യം ഒരുക്കിയത്. ഗവര്‍ണര്‍ ഇവിടെ വന്നിറങ്ങിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതില്‍ പ്രോട്ടോക്കോള്‍ പ്രകാരം ഉള്ള ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത് എന്ന് അറിയുന്നു. സല്യൂട്ട് സ്വീകരിക്കാതെ അദ്ദേഹം പോവുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ ഓഫീസും പ്രോട്ടോക്കോള്‍ വീഴ്ചയില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇത് രേഖാമൂലം നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്.

ഇതേ തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ ഡ്യൂട്ടിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് എസ്.പിയുടെ നിര്‍ദേശപ്രകാരം മെമ്മോ നല്‍കിയിരിക്കുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം: കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യത: കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്…