പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്ന് കൊടുത്തില്ല: ഉപയോഗശൂന്യമെന്ന് വാദം: പോലീസ് വന്ന് തുറന്നപ്പോള്‍ ഒരു കുഴപ്പവുമില്ല: പമ്പുടമ അധ്യാപികയ്ക്ക് 1.65 ലക്ഷം നഷ്ടപരിഹാരം നല്‍കണം

0 second read
0
0

പത്തനംതിട്ട: പെട്രോള്‍ പമ്പിലെ ശുചിമുറി തുറന്നു കൊടുത്തില്ല. 1.65 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. ഏഴംകുളം സ്വദേശിയായ അധ്യാപിക സി.എല്‍.ജയകുമാരിയുടെ പരാതിയില്‍ ആണ് കോഴിക്കോട് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്ന പിഴയടയ്‌ക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം മെയ് എട്ടിന് കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറിയത്. പെട്രോള്‍ അടിച്ചു കഴിഞ്ഞ് ശുചിമുറിയില്‍ ചെന്നപ്പോള്‍ പൂട്ടിയിട്ടിരിക്കുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ ജീവനക്കാരന്‍ മോശമായി പെരുമാറി. താക്കോല്‍ മാനേജരുടെ കൈയിലാണെന്നും അദ്ദേഹം വീട്ടില്‍ പോയി എന്നുമായിരുന്നു വിശദീകരണം.

ജയകുമാരി പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി. പോലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗ ശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പോലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.

ഇതിനെതിരേ ജയകുമാരി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കി. കമ്മിഷന്‍ രണ്ടുകൂട്ടരേയും വിളിച്ച് വിസ്തരിച്ചു. പമ്പ് ചട്ടം പറയുന്ന സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടു. രാത്രി ഒരു സ്ത്രീയ്ക്കുണ്ടായ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയാണ് പിഴയിട്ടത്. 1.50,000 രൂപ പിഴയും 15,000 കോടതിച്ചെലവും ചേര്‍ത്ത് 1.65 ലക്ഷം അടയ്ക്കണം. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്.

Load More Related Articles
Load More By Veena
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ ഉണ്ടെങ്കില്‍ അത് നടന്നിരിക്കും: മന്ത്രി ജി. അനില്‍

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി എല്‍.ഡി.എഫ് പ്രകട…