കെ-റെയില്‍ വരുമെന്ന് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ: പുതുശേരി

0 second read
Comments Off on കെ-റെയില്‍ വരുമെന്ന് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ: പുതുശേരി
0

ആറാട്ടുപുഴ: വന്‍ വികസന പദ്ധതിയെന്ന മേനി പറഞ്ഞ് കെ റെയില്‍ വരും കേട്ടോ എന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നിരന്തരമായി ആവര്‍ത്തിച്ചു കൊണ്ടിരുന്ന മുഖ്യമന്ത്രി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഈ പ്രഖ്യാപനം ആവര്‍ത്തിക്കാന്‍ ധൈര്യം കാട്ടുമോ എന്നറിയാന്‍ തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി.

ജനരോഷം ഉയരുമ്പോള്‍ താല്‍ക്കാലികമായി പിന്മാറി എന്നു പറയുകയും അത് കഴിഞ്ഞാല്‍ ഒളിഞ്ഞും തെളിഞ്ഞും പദ്ധതിക്കായി ചരട് വലിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പും വഞ്ചനയുമാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും അവലംബിക്കുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പ് എന്നു ബോധ്യമുള്ള ഇടതുമുന്നണി കെ റെയിലും അതിന് കാരണമാണെന്ന് വരേണ്ടന്ന ദുഷ്ട ബുദ്ധിയോടെയാണ് ഇപ്പോള്‍ മൗനം അവലംബിക്കുന്നതെന്നും അത് കഴിഞ്ഞാല്‍ തനി സ്വരൂപം പുറത്തെടുക്കുമെന്നും അതിനെതിരായ പ്രതിരോധമാണ് ഉയര്‍ത്തി കൊണ്ടു വരുന്നതെന്നും പുതുശേരി പറഞ്ഞു. സ്വന്തം ഭൂമിയില്‍ കടന്നു കയറിയവരെ പ്രതിരോധിച്ചതിന്റെ പേരില്‍ ഭൂ ഉടമകളായ സമരക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു. കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഫ്രീഡം ഫ്രം സില്‍വര്‍ ലൈന്‍ എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറാട്ടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ മുരുകേഷ് നടക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍, റവ വര്‍ഗീസ് മാത്യു, പഞ്ചായത്ത് അംഗം സിന്ധു എബ്രഹാം, ജി പ്രദീപ്, വര്‍ഗീസ് ജോര്‍ജ്, ശരണ്യ രാജ്, മാത്യു കല്ലുങ്കത്തറ, ജോസഫ് നെല്ലാനിക്കല്‍, സുബിന്‍ നീറുംപ്ലാക്കല്‍, കെ ആര്‍ പ്രസാദ്, സാജന്‍ കുഴിവേലി, ബിനു ബേബി, മനോജ് ജോര്‍ജ് മാലേത്ത്, വര്‍ഗീസ് ജോണ്‍, ടി എസ് എബ്രഹാം, റിജോ മാമ്മന്‍, ടി എം മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

അടൂര്‍: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചൂരക്കോട് ഇടപ്പാലവിളക്കിഴക്ക…