
പത്തനംതിട്ട: നാരങ്ങാനത്ത് കെഎസ്ഇബി ട്രാന്‍സ്‌ഫോമറില്‍ ഇഴഞ്ഞു കയറിയ കൂറ്റന്‍ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. ഇന്ന് പുലര്‍ച്ചയോടെയാണ് ട്രാന്‍സ്‌ഫോമറില്‍ ചത്ത നിലയില്‍ പെരുമ്പാമ്പിനെ പ്രദേശവാസികള്‍ കണ്ടത്. ാലുങ്കലിന് സമീപം മാടുമേച്ചിലിലെ കൃപാപുരം ട്രാന്‍സ്‌ഫോര്‍മറിലാണ് പാമ്പിന്റെ ജഡം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.