
അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫിലെ രാജേഷ് ആമ്പാടി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി രാജേഷ് ആമ്പാടിക്ക് എട്ടു വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി ശോഭന കുഞ്ഞുകുഞ്ഞിന് ആറു വോട്ടും ലഭിച്ചു. ബി.ജെ.പി അംഗങ്ങള്‍ വിട്ടു നിന്നു. താലൂക്ക് സപ്ലൈ ഓഫീസറായിരുന്നു വരണാധികാരി. ധാരണ അനുസരിച്ച് സന്തോഷ് ചാത്തന്നൂപ്പുഴ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.