അര്‍ബുദം ബാധിച്ച് ഒമ്പതു വയസുകാരന് രാംചരണിനെ കാണണം: കൈ നിറയെ സമ്മാനവുമായി ഇഷ്ടതാരമെത്തിയപ്പോള്‍ റവൂല മണിക്ക് ആവേശം

0 second read
Comments Off on അര്‍ബുദം ബാധിച്ച് ഒമ്പതു വയസുകാരന് രാംചരണിനെ കാണണം: കൈ നിറയെ സമ്മാനവുമായി ഇഷ്ടതാരമെത്തിയപ്പോള്‍ റവൂല മണിക്ക് ആവേശം
0

അര്‍ബുദം ബാധിച്ച് ആ ഒമ്പതു വയസുകാരന്റെ വലിയ ആഗ്രഹമായിരുന്നു നടന്‍ രാംചരണിനെ ഒന്നു കാണാന്‍. വിവരം രാംചണ്‍ അറിഞ്ഞു. അവന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കാന്‍ കൈനിറയെ സമ്മാനവുമായി താരം ആശുപത്രിയില്‍ എത്തി.

രാം ചരണ്‍ തേജ തന്റെ ആരാധകന്റെ വളരെ കാലമായുള്ള ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ്. ഹൈദരാബാദിലെ സ്പര്‍ശ് ആശുപത്രിയിലെത്തിയാണ് താരം റവുല മണി കുശാല്‍ എന്ന തന്റെ കുട്ടിയാരാധകനെ കാണാന്‍ എത്തിയത്. ആശുപത്രിയിലെത്തിയ താരം കുട്ടിയോടൊത്ത് കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു. സമ്മാനവുമായാണ് രാം ചരണ്‍ കുട്ടിയെ കാണാനെത്തിയത്.

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ആരാധകനെ കാണാന്‍ സമയം കണ്ടെത്തിയ രാം ചരണിന് നന്ദി കുറിച്ചാണ് കമന്റുകളേറെയും. ഹിറ്റ് മേക്കര്‍ ഷങ്കര്‍ സംവിധാനെ ചെയ്യുന്ന ആര്‍സി 15 എന്ന് താത്ക്കാലികമായ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രാം ചരണ്‍ ഇപ്പോള്‍. ഇതിനിടയിലാണ് താരം ആരാധകനെ കാണാനെത്തിയത്.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …