രമേശ് ചെന്നിത്തല ശബരിമല ദര്‍ശനം നടത്തി: എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധം: കാര്‍ബൊറാണ്ടം കരാര്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം

0 second read
Comments Off on രമേശ് ചെന്നിത്തല ശബരിമല ദര്‍ശനം നടത്തി: എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധം: കാര്‍ബൊറാണ്ടം കരാര്‍ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം
0

ശബരിമല: എല്ലാ സാമുദായിക സംഘടനകളുമായും അതിന്റെ നേതാ ക്കന്മാരുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മത സംഘട നകളും സാമൂഹിക സംഘടനകളുമായി നല്ല വ്യക്തി ബന്ധം സൂ ക്ഷിക്കുന്നുണ്ട്. അവരെല്ലാം സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ ആളുക ളേയും ചേര്‍ത്ത് പിടിക്കുന്നതാണ് കോണ്‍ഗ്രസിന്റെ നയം. എന്‍.എസ്. എസിന്റെ പരിപാ ടിയില്‍ വിളിച്ചതില്‍ സന്തോഷം ഉണ്ട്. അതില്‍ പങ്കെ
ടുക്കും. മന്നം ജയന്തിആഘോഷത്തില്‍ പങ്കെടുക്കുക എന്ന് പറയുന്നത് അഭിമാനകരമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാവരും ഒറ്റക്കെട്ടായി നിന്നു കൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടണം. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം. ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി വൈകുന്നതിന് കാരണം സര്‍ക്കാര്‍ കൂ ടുതല്‍ പണം അനുവദിക്കാത്തതാണ്. എത്രയും പെട്ടന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ച പണം നല്കിയാല്‍ മാസ്റ്റര്‍ പ്ലാന്‍ വേഗതയില്‍ നട പ്പാക്കാന്‍ കഴിയും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്ര മാണ് ശബരിമല. ഈ തീര്‍ത്ഥാടന കേന്ദ്രത്തെ മാസ്റ്റര്‍ പ്ലാനിന്റെ അടി സ്ഥാനത്തില്‍ വികസിപ്പിക്കുക എന്നത് ഏറ്റവും ആവശ്യമാണ്. യു.ഡി. എഫ് പറഞ്ഞ സ്‌പോട്ട് ബുക്കിങ് വന്നത് കൊണ്ടാണ് കാര്യങ്ങള്‍ കൃത്യമായി നടന്നു കൊണ്ടിരിക്കുന്നത്. പോലീസിനേയും ദേവസ്വം ഉദ്യോ ഗസ്ഥരെയും അഭി ന്ദിക്കുന്നതായും ശബരിമല വികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് എന്ന കമ്പനി കരാര്‍ ലംഘനം നടത്തി. കുത്തക മുതലാളിമാര്‍ക്ക് കേരളം തീറെഴുതി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വീട്ടിലെ ഭക്ഷണം കഴിക്കാതെ സൗജന്യ പൊതി വാങ്ങി കഴിക്കുകയും വീട്ടിലെ ഭക്ഷണം വില്‍ക്കുകയും ചെയ്യുന്ന നടപടി യാണ് കാര്‍ബോറാണ്ടം കമ്പനി ചെയ്തത്. അവര്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി അവരുടെ വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. പക്ഷെ മണിയാറില്‍ നിന്ന് ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതി അവര്‍ ഇലക്ര്ടിസിറ്റി ബോര്‍ഡിന് വില്‍ക്കുന്നു. എന്നിട്ട് കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങി ഉപയോഗി ക്കുകയാണ്. അതാണ് ഇലക്ര്ടിസിറ്റി ബോര്‍ഡ് അവര്‍ക്ക് നോട്ടീസ് കൊ ടുത്തത്. ഇത് കരാര്‍ ലംഘനമാണ് നട ക്കുന്നത്. വാസ്തവത്തില്‍ മുഖ്യമന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും കരാര്‍ ഇനി 25 വര്‍ഷം കൂടി നീട്ടിക്കൊണ്ട് പോകുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പത്തനംതിട്ട റിങ് റോഡില്‍ ജിമ്‌നി ജീപ്പും സ്‌കൂട്ടറും കൂട്ടിയിടച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പത്തനംതിട്ട: റിങ് റോഡില്‍ സ്‌റ്റേഡിയം ജങ്ഷന് സമീപം മാരുതി ജിമ്‌നി ജീപ്പും സ്‌കൂട്ടറും കൂട്…