
മല്ലപ്പള്ളി: ഏഴുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് പത്തനംതിട്ട അതിവേഗ സ്‌പെഷ്യല്‍ കോടതി. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (40) ആണ് ശിക്ഷിക്കപ്പെട്ടത്. സ്‌പെഷ്യല്‍ ജഡ്ജ് ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം.പോക്‌സോ നിയമത്തിലെ 6,5( എം ) വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കീഴ്‌വായ്പ്പൂര്‍ സ്‌റ്റേഷനില്‍ 2015 ല്‍ അന്നത്തെ എസ് ഐ ജി സന്തോഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി വിധിപറഞ്ഞത്. പിഴത്തുക കുട്ടിയുടെ അമ്മയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. 2015 ഏപ്രില്‍ 15 ന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം.റോഡരികില്‍ നിര്‍ത്തിയിട്ട ഇയാളുടെ കാറില്‍ വച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്ന് എസ് ഐ ആയിരുന്ന ടി ജി പുരുഷോത്തമന്‍ നായര്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെയ്‌സണ്‍ മാത്യൂസ് ഹാജരായി.