യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി: ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍

0 second read
Comments Off on യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി: ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍
0

പന്തളം: ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച യുവതിയെ യാത്രയ്ക്കിടെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഡ്രൈവറെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളംതെക്കേക്കര പെരുമ്പുളിക്കല്‍ തട്ടയില്‍ അലീന കോട്ടേജില്‍ ബിനോയ് (46) ആണ് പിടിയിലായത്. കഴിഞ്ഞ 26 ന് പുലര്‍ച്ചെ 4.15 ന് മൈനാപ്പള്ളി ജങ്ഷനില്‍ എം.സി. റോഡു വക്കില്‍ ഓട്ടോ നിര്‍ത്തിയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വണ്ടി ഒതുക്കി നിര്‍ത്തിയിറങ്ങി കയ്യില്‍ കയറിപ്പിടിച്ചശേഷം ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു. അശ്ലീലസംഭാഷണം നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ യുവതിയുടെ വീടിനടുത്തുള്ള ജങ്ഷനില്‍ വച്ച് അധിക്ഷേപിക്കുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു. പിന്നീടാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ ടൗണില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ.വിനോദ് കുമാര്‍, എ.എസ്.ഐ മഞ്ജുമോള്‍, സി.പി.ഓമാരായ പ്രകാശ്, രാജേഷ്, അജീഷ്, കൃഷ്ണനുണ്ണി, അന്‍വര്‍ഷ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…